മഴ: തകരാറിലായത് 5.20ലക്ഷം വൈദ്യുതി കണക്ഷൻ
Tuesday 19 October 2021 3:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ വൈദ്യുതി മേഖലയിൽ ഉണ്ടായ നഷ്ടം 17.54 കോടി രൂപ. 5.20 ലക്ഷം വൈദ്യുതി കണക്ഷനുകൾക്ക് തകരാർ സംഭവിച്ചു. കോട്ടയത്ത് മാത്രം 2.80 ലക്ഷം. ഇവയിൽ വെള്ളം കയറി അപകടാവസ്ഥയിൽ ആയ 45000 കണക്ഷനുകൾ ഒഴികെയുള്ളവ പുന:സ്ഥാപിച്ചതായി കെ.എസ്.ഇ.ബി. അറിയിച്ചു. രണ്ട് ജനറേറ്റർ യൂണിറ്റുകളും 63 ട്രാൻസ്‌ഫോർമറുകളും നശിച്ചു. 6400 സ്ഥലങ്ങളിൽ വൈദ്യുതിക്കമ്പികൾ പൊട്ടിവീണു. 1560 ലോ ടെൻഷൻ പോസ്റ്റുകളും 485 ഹെെ ടെൻഷൻ പോസ്റ്റുകളും കടപുഴകി.