കരി മൂർഖനെ പിടികൂടി

Monday 18 October 2021 11:26 PM IST

ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ നിന്ന് കരിമുർഖനെ പിടികൂടി. വടക്കേ മരങ്ങാട്ടു മഠം കീഴ് തൃക്കോവിലിൽ അഡ്വ.എം കെ ഹരിനന്ദനൻ നമ്പൂതിരിയുടെ പുരയിടത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. പഴയ വരട്ടാറിന്റെ ഭാഗമായ മുളം തോട്ടിൽ കയറിക്കൂടിയ മൂർഖനെ സമീപവാസികളാണ് കണ്ടത്. പ്രദേശവാസിയായ സജികുമാർ അറിയിച്ചതനുസരിച്ച് പാമ്പുപിടുത്തത്തിൽ വൈദഗ്ദ്ധ്യം നേടിയ പൂമലച്ചാൽ പറങ്കാമൂട്ടിൽ സാം ജോൺ എത്തിയാണ് പാമ്പിനെ പിടിച്ചത്. കഴിഞ്ഞ ദിവസം തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കൻഡറി മൈതാനത്തിന് സമീപത്തു നിന്ന് സാം ജോൺ മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. മേനകാ ഗാന്ധിയുടെ പീപ്പിൾ ഫോർ ആനിമൽ സേവിംഗ് ഗ്രൂപ്പിലെ അംഗമാണ് സാം ജോൺ ചെങ്ങന്നൂർ മേഖലയിലെ ഫോറസ്റ്റ് കെയർടേക്കർ കൂടിയാണ് . പാമ്പിനെ വനംവകുപ്പിന് കൈമാറും.