സർവകലാശാല, പി എസ് സി പരീക്ഷകൾ മാറ്റി വച്ചു
Tuesday 19 October 2021 12:37 AM IST
കോട്ടയം: എം.ജി സർവകലാശാലവെള്ളിയാഴ്ച (22) വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
. സാങ്കേതിക സർവകലാശാല തിരുവനന്തപുരം: സാങ്കേതിക സർവകലാശാല 20, 22 തീയതികളിൽ ടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി ടെക്, ബി ആർക്, ബി.എച്ച്.എം.സി.ടി, ബി സെഡ് പരീക്ഷകൾ മഴക്കെടുതി കാരണം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
പി.എസ്.സി തിരുവനന്തപുരം:കനത്ത മഴയെ തുടർന്ന് 21, 23 തീയതികളിലെ പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു . 23ലെപി.എസ്.സി ബിരുദതല പ്രാഥമിക പരീക്ഷയടക്കമാണ് മാറ്റിയത്