മില്ലുടമകളുമായി ചർച്ച നടത്തി

Tuesday 19 October 2021 12:40 AM IST

കൊച്ചി: മഴക്കെടുതി മൂലം നെല്ലുസംഭരണത്തിലുണ്ടായേക്കാവുന്ന തടസം പരിഹരിക്കാൻ സപ്ലൈകോ കേരള റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി. സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽകുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു നടപടി. നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് സംഭരണം സുഗമാക്കാൻ തീരുമാനിച്ചു. സപ്ലൈകോ എം.ഡി.അലി അസ്ഗർ പാഷ നേതൃത്വം നൽകി.ഈർപ്പം കൂടുതലുള്ള നെല്ല് കർഷകരുമായുള്ള ധാരണയിൽ ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് നെല്ലുസംഭരിക്കണം. കർഷകരുടെ നഷ്ടം ലഘൂകരികരിക്കുന്നതിന് മില്ലുടമകൾ നടപടി സ്വീകരിക്കും. നെല്ലുസംഭരണം വേഗത്തിലാക്കുന്നതിന് കൂടുതൽ വാഹനങ്ങൾ, ചാക്കുകൾ എന്നിവ മില്ലുടമകൾ ക്രമീകരിക്കും.

Advertisement
Advertisement