ക്യാരംസ് ചാമ്പ്യൻഷിപ് നടത്തി
Tuesday 19 October 2021 12:54 AM IST
കൊച്ചി: എറണാകുളം വൈ.എം.സി.എ യുടെയും ക്യാരംസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ക്യാരംസ് ചാമ്പ്യൻഷിപ്പ് നടത്തി. ഇന്റർ ഇൻസ്റ്റിട്യൂഷൻ ക്യാരം ടൂർണമെന്റിൽ സി.ഐ.എഫ്.ടി ടീമിലെ ശരവൺ -സജിത്ത് കെ.ജോസ് സഖ്യം ചാമ്പ്യന്മാരായി. ജില്ലാ ക്യാരംസിൽ പി.കെ.ഷാൻവർ ചാംപ്യൻഷിപ് നിലനിർത്തി. വിമൻസ് സിംഗിൾസിൽ ന്യൂ ഇന്ത്യ അഷ്വറൻസിലെ ജയശ്രീ.പി, നെട്ടൂർ ക്യാരംസ് അക്കാദമിയിലെ സ്‌നേഹ തെരേസയെ പരാജയപ്പെടുത്തി ചാമ്പ്യനായി. വെറ്ററൻസ് വിഭാഗത്തിൽ കെ.എസ്. സലിം കുമാർ ചങ്ങമ്പുഴ കെ.രാജി കുമാറിനെ പരാജയപ്പെടുത്തി. എറണാകുളം വൈ.എം.സി.എ ജനറൽ സെക്രട്ടറി ആൻറ്റോ ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ക്യാരംസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാകേഷ്.പി.കെ.അദ്ധ്യക്ഷത വഹിച്ചു.