നോറി,ബഡോസ ചാമ്പ്യന്മാർ

Tuesday 19 October 2021 12:53 AM IST

കാ​ലി​ഫോ​ർ​ണി​യ​:​ ​ഇ​ന്ത്യ​ൻ​ ​വെ​ൽ​സ് ​ടെ​ന്നീ​സി​ൽ​ ​പു​രു​ഷ​ ​കി​രീ​ടം​ ​ചൂ​ടി​ ​ബ്രി​ട്ട​ന്റെ​ ​കാ​മ​റൂ​ൺ​ ​നോ​റി​യും​ ​വ​നി​താ​ ​ചാ​മ്പ്യ​നാ​യി​ ​സ്പെ​യ്നി​ന്റെ​ ​പൗ​ല​ ​ബ​ഡോ​സ​യും.​ ​ഫൈ​ന​ലി​ൽ​ ​നോ​റി​ ​ജോ​ർ​ജി​യ​യു​ടെ​ ​നി​ക്കോ​ളാ​സ് ​ബാ​സി​ലാ​ഷ്‌​വി​ലി​യെയും​ ​പൗ​ല​ ​ബ​ഡോ​സ​ ​ബെ​ല​റൂ​സി​ന്റെ​ ​വി​ക്ടോ​റി​യ​ ​അ​സ​ര​ങ്ക​യെ​യു​മാ​ണ് ​ത​ക​ർ​ത്ത​ത്.​ ​ഇ​രു​താ​ര​ങ്ങ​ളു​ടെ​യും​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​വെ​ൽ​സ് ​കി​രീ​ട​മാ​ണി​ത്. പു​രു​ഷ​ ​ഫൈ​ന​ലി​ൽ​ ​മൂ​ന്ന് ​സെ​റ്റ് ​നീ​ണ്ട​ ​ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ​നോ​റി​ ​ബാ​സി​ലാ​ഷ്‌​വി​ലി​യെ​ ​മ​റി​ക​ട​ന്ന​ത്.​ ​സ്‌​കോ​ർ​:​ 3​-6,​ 6​-4,​ 6​-1.​ ​ ഈ​ ​വി​ജ​യ​ത്തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​വെ​ൽ​സ് ​കി​രീ​ടം​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ബ്രി​ട്ടീ​ഷ് ​താ​രം​ ​എ​ന്ന​ ​നേ​ട്ടം​ ​നോ​റി​ ​സ്വ​ന്തം​ ​പേ​രി​ൽ​ ​എ​ഴു​തി​ച്ചേ​ർ​ത്തു. 7​-6,​ 2​-6,​ 7​-6​ ​എ​ന്ന​ ​സ്‌​കോ​റി​നാ​ണ് ​പൗ​ല​ ​ബ​ഡോ​സ​ ​വി​ജ​യം​ ​നേ​ടി​യ​ത്.​ ​ഒ​ന്നും​ ​മൂ​ന്നും​ ​സെ​റ്റു​ക​ൾ​ ​ടൈ​ബ്രേ​ക്ക​റി​ലൂ​ടെ​ ​നേ​ടി​യാ​ണ് ​അ​സ​ര​ങ്ക​യെ​ ​അ​ട്ടി​മ​റി​ച്ച​ത്.​ ​ ​