ഭാരവാഹികളെ തിരഞ്ഞെടുത്തു

Wednesday 20 October 2021 12:56 AM IST
മിൻഷാദ് മെസ്ബാൻ (പ്രസിഡന്റ്),

മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറൽ ബോഡി യോഗം നടന്നു. യോഗം ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് വി.കെ.എച്ച്. ഷമീർ അദ്ധ്യക്ഷനായി. വ്യാപാര മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

ഭാരവാഹികളായി മിൻഷാദ് മെസ്ബാൻ (പ്രസിഡന്റ്), ഹാരിസ് മാളിയേക്കൽ (സെക്രട്ടറി), സിബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് രമേഷ് പൂർണിമ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീർ യൂണിയൻ, ജോൺസൺ, സി.എ. ഷമിർ, കൃഷ്ണദാസ്, അഭിലാഷ്, ഉണ്ണിക്കൃഷ്ണൻ, റനീഷ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement