ഇന്നും നാളെയും ഓറഞ്ച് അലർട്ട്

Wednesday 20 October 2021 12:06 AM IST

മഴമാറി മാനം തെളിഞ്ഞെങ്കിലും ഇന്നും നാളെയും ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും രാത്രിയാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കഴിവതും പൊതു ജനങ്ങൾ വീടിനുള്ളിൽ സുരക്ഷിതരായിരിക്കണമെന്നും എന്നാൽ പ്രളയ മേഖലയും മണ്ണിടിച്ചിൽ മേഖലയിലുമുള്ള ജനങ്ങൾ സുരക്ഷിതരായി മാറണമെന്നും മാറി താമസിക്കുവാൻ അമാന്തം കാണിക്കരുതെന്നും അറിയിപ്പുണ്ട്.