വാട്ടർ അതോറിട്ടി കൺട്രോൾ റൂം

Tuesday 19 October 2021 11:05 PM IST

തിരുവനന്തപുരം: വെള്ളപ്പൊക്കദുരിതം നേരിടുന്ന പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് വാട്ടർ അതോറിട്ടിയിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ തുടങ്ങി. വെള്ളയമ്പലത്തെ വാട്ടർ അതോറിട്ടി ആസ്ഥാനത്തും ജില്ല കൺട്രോൾ റൂമുകളിലും പരാതികൾ അറിയിക്കാം. അതോറിറ്റി ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പറുകൾ 8289940619, 8547605714. ഇരുപത്തിനാലു മണിക്കൂർ ടോൾ ഫ്രീ നമ്പരായ 1916ലും പരാതികൾ അറിയിക്കാം. പരാതികൾ 9495998258 എന്ന നമ്പരിൽ വാട്‌സാപ്പും അയയ്ക്കാം. മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വാട്ടർ അതോറിറ്റിയുടെ 36 ജലവിതരണ പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഇവയിൽ 20 പദ്ധതികളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ പദ്ധതികളെയാണ് കൂടുതലും ബാധിച്ചത്. കോട്ടയം ജില്ലയിലെ 12 പദ്ധതികളിൽ ഏഴെണ്ണവും പുനരാരംഭിച്ചു. കോട്ടയം കോസടി പദ്ധതി പൂർണമായും നശിച്ചു. മണിമല, കാഞ്ഞിരപ്പള്ളി പദ്ധതികൾക്കും പൂർണനാശം സംഭവിച്ചു.

ഇടുക്കി ജില്ലയിൽ തടസപ്പെട്ട 20 പദ്ധതികളിൽ 11 എണ്ണം പുനഃസ്ഥാപിച്ചു. എറണാകുളം ജില്ലയിലെ നാലു പദ്ധതികളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു.

ദുരിതാശ്വാസ ക്യാംപുകളിൽ കുടിവെള്ളം എത്തിക്കും.

നമ്പറുകൾ തിരുവനന്തപുരം.......... 9497001534 / 8547697539 കൊല്ലം.......................... 9188127944 / 0474 2742993 പത്തനംതിട്ട ................0469 2700748 ആലപ്പുഴ ......................0477 2242073 കോട്ടയം...................... 0481 2563701 എറണാകുളം............. 0484 2361369 ഇടുക്കി.......................... 9188127933 തൃശൂർ......................... 0487 2333070 മലപ്പുറം .......................9188127925 പാലക്കാട് ...................0491 2546632 കോഴിക്കോട് ..............0495 2370095 കണ്ണൂർ ........................0497 2707080 കാസർകോട്.............. 0499 4255544