ഡി. തങ്കപ്പൻ നായർക്ക് സൗഹാർദ്ദ സമ്മാൻ
Wednesday 20 October 2021 12:41 AM IST
തിരുവനന്തപുരം: ഉത്തർ പ്രദേശ് ഹിന്ദി സംസ്ഥാന്റെ മലയാളം ഹിന്ദി വിവർത്തനത്തിനുള്ള 2020ലെ സൗഹാർദ്ദ സമ്മാൻ പുരസ്‌കാരം കേരള ഹിന്ദി പ്രചാരസഭയുടെ പ്രസിദ്ധീകരണമായ കേരൾ ജ്യോതി മാസികയുടെ മുഖ്യ പത്രാധിപൻ പ്രൊഫ. ഡി. തങ്കപ്പൻ നായർക്ക് ലഭിച്ചു. രണ്ടരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ലക്‌നൗവിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മാവേലിക്കര ബിഷപ്മൂർ കോളേജിലെ ഹിന്ദി വിഭാഗം അദ്ധ്യക്ഷനായി വിരമിച്ചശേഷം കേരള ഹിന്ദി പ്രചാര സഭയിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് സെന്റർ പ്രിൻസിപ്പലായും ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.