353 പേർക്ക് കൊവിഡ്

Wednesday 20 October 2021 12:02 AM IST

മലപ്പുറം: ജില്ലയിൽ കൃത്യമായ ആസൂത്രണത്തോടെയുള്ള ആരോഗ്യ ജാഗ്രത തുടരുമ്പോൾ കൊവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. ചൊവ്വാഴ്ച 353 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

4.84 ശതമാനമാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധ സ്ഥിരീകരിച്ചവരിൽ 333 പേർക്കും നേരത്തെ കൊവിഡ് ബാധിതരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. അതേസമയം 754 പേർ ചൊവ്വാഴ്ച മാത്രം കൊവിഡ് മുക്തരായിട്ടുണ്ട്. 25,199 പേരാണ് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 11 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ തിരിച്ചെത്തിയ എട്ട് പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement
Advertisement