ക്ഷേത്രസ്വത്തുക്കൾ ആചാരവിരുദ്ധമായി ഉപയോഗിക്കുന്നതിനെതിരെ ഭക്തജനക്കൂട്ടായ്മ

Tuesday 19 October 2021 11:20 PM IST

തൃശൂർ: കേരള ഗാന്ധി കെ. കേളപ്പന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ സർക്കാർ തയ്യാറാകണമെന്ന് തൃശൂരിൽ നടന്ന ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങൾക്ക് സർക്കാർ നിയമപരമായി നൽകി വരുന്ന ധനസഹായം കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രസ്വത്തുക്കൾ ക്ഷേത്രാചാര വിരുദ്ധമായി ഉപയോഗിക്കുന്നതിനെതിരെ ഭക്തജനക്കൂട്ടായ്മ രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സ്വാമി സദ്ഭവാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. മോഹൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് സംസ്ഥാന സംഘചാലക് അഡ്വ. കെ.കെ. ബലറാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന രക്ഷാധികാരി എം.എൻ. കദംബൻ നമ്പൂതിരിപ്പാട്, ജനറൽ സെക്രട്ടറി കെ.എസ്. നാരായണൻ, വൈസ് പ്രസിഡന്റുമാരായ വി.കെ. വിശ്വനാഥൻ, കെ. നാരായണൻ കുട്ടി, ഇ. കുഞ്ഞിരാമൻ നായർ, എൻ.സി.വി. നമ്പൂതിരി, എ.പി. ഭരത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement