ജി. സുന്ദരേശൻ കോൺട്രാക്ടർ അനുസ്മരണം

Wednesday 20 October 2021 12:47 AM IST

ചാത്തന്നൂർ: ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. സ്ഥാപക നേതാവും കൊല്ലം ജില്ലയിലെ സ്ഥാപക പ്രസിഡന്റുമായിരുന്ന ജി. സുന്ദരേശൻ കോൺട്രാക്ടറുടെ വിയോഗം സംഘടനയ്ക്കും കരാറുകാർക്കും തീരാനഷ്ടമാണെന്ന് അസോ. സംസ്ഥാന ട്രഷറർ ജി.തൃദീപ് വർക്കല അഭിപ്രായപ്പെട്ടു. അസോ. ചാത്തന്നൂർ യൂണിറ്റ് സംഘടിപ്പിച്ച സുന്ദരേശൻ കോൺട്രാക്ടർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1974ൽ സംഘടന സ്ഥാപിച്ച ശേഷം 25 വർഷം അദ്ദേഹം കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. 12 വർഷം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. യൂണിറ്റ് പ്രസിഡന്റ് ആർ. രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് എസ്.ബൈജു മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ഷിജു, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷിബി, ഹരി ദേവ്, രാജീവ്, ബിജു, അലക്സ്, സുദർശനൻ, സന്തോഷ് ബാബു, ഷോണി, മുകേഷ് എന്നിവർ സംസാരിച്ചു.