ബില്യാർഡ്സ് ആൻഡ് സ്നൂക്കർ ചാമ്പ്യൻഷിപ്പ്

Wednesday 20 October 2021 12:30 AM IST

കൊല്ലം: കേരള സ്റ്റേറ്റ് ബില്യാർഡ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന ബില്യാർഡ്സ് ആൻഡ് സ്നൂക്കർ ചാമ്പ്യൻഷിപ്പ് 22ന് കൊല്ലത്ത് ആരംഭിക്കും. 31ന് സമാപിക്കും. ശങ്കേഴ്സ് ജംഗ്ഷനിലെ കാതലാനി സെന്ററിലെ ക്ളബ്ബ് യോലോയിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ജൂനിയർ,​ മൂന്നാം സബ് ജൂനിയർ ബില്യാർഡ്സ്,​ സ്നൂക്കർ വിഭാഗങ്ങളിലാണ് മത്സരം. 14 ജില്ലകളിൽ നിന്നായി നൂറിലധികം പ്രതിഭകൾ പങ്കെടുക്കും.

Advertisement
Advertisement