കാൻസർ സെന്റർ: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ച
Wednesday 20 October 2021 12:57 AM IST
കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ സാമ്പത്തിക സ്വയംപര്യാപ്തതക്കുള്ള മാർഗരേഖ സമർപ്പിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനുമായി കാൻസർ സെന്റർ ഡയറക്ടർ ഡോ.പി.ജി. ബാലഗോപാൽ ചർച്ച നടത്തി. ഒക്ടോബർ അവസാനവും നവംബറിലും ഓരോ ഓൺലൈൻ യോഗങ്ങൾ വീതം നടത്തും. ഏപ്രിലോടെ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് റിപ്പോർട്ട് സമർപ്പിക്കാനും യോഗം തീരുമാനിച്ചു. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ വെബ് സൈറ്റിൽ സംശയകരമായ ഇടപെടലുകൾ ഉണ്ടായതിനെ തുടർന്ന് വെബ് സൈറ്റ് അടയ്ക്കാൻ നിർദ്ദേശം നൽകിയതായി ബാലഗോപാൽ പറഞ്ഞു.