കണ്ണൂർ വിമാനത്താവളത്തിൽ 1.42 കോടിയുടെ സ്വർണം പിടിച്ചു

Wednesday 20 October 2021 1:29 AM IST
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ പിടികൂടിയ സ്വർണം

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.42 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നുള്ള ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ മാഹി പള്ളൂരിലെ മുഹമ്മദ് ഷാൻ, ഷാർജയിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് വളയം സ്വദേശി ആഷിഫ് കല്ലിൽ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്.

മിശ്രിതരൂപത്തിലുള്ള സ്വർണം പോളിത്തീൻ കവറിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. രണ്ടുപേരെയും അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് അസി.കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, കെ.പി. സേതുമാധവൻ, ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ കൂവൻപ്രകാശൻ, ജുബർഖാൻ,സന്ദീപ് കുമാർ,ദീപക്,രാംലാൽ എന്നിവരാണ് പരിശോധന നടത്തിയത്.

Advertisement
Advertisement