ആരാധക ശല്യം: ഇംഗ്ലണ്ടിനെതിരെ കടുത്ത നടപടിയുമായി യുവേഫ

Wednesday 20 October 2021 3:43 AM IST

ലണ്ടൻ: യൂറോ കപ്പ് ഫൈനലിനിടെ ആരാധകർ കാട്ടിക്കൂട്ടിയ അക്രമങ്ങൾക്കും അതിക്രമങ്ങൾക്കും ഇംഗ്ലീഷ് ഫുട്ബാൾ ടീമിനെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനായ യുവേഫ.യുവേഫ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ഇംഗ്ലണ്ട് നാട്ടിൽ കളിക്കുന്ന അടുത്ത മത്സരത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല. ജൂലായ് 11ന് നടന്ന യൂറോ ഫൈനലിൽ ഇംഗ്ലണ്ട് ഇറ്രലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിരുന്നു.ഇതിൽ കലിപൂണ്ട ആരാധകർ സ്റ്രേഡിയത്തിനകത്തും പുറത്തും വൻ അതിക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നു. ഇതോടെ 2022-23 യുവേഫ നേഷൻസ് ലീഗിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തിന് കാണികൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഉറപ്പായി. എന്നാൽ ഫിഫയുടെ കീഴിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാകും.

നേരത്തേ ആരാധകരുടെ അതിക്രമങ്ങളെ തുടർന്ന് ഇംഗ്ലീഷ് ഫുട്‌ബാൾ അസോസിയേഷന് യുവേഫ ഒരു ലക്ഷം യൂറോ (ഏകദേശം 87 ലക്ഷം രൂപ) പിഴ വിധിച്ചിരുന്നു.

Advertisement
Advertisement