രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി; കൊച്ചിയിലും ഡീസലിന് 100 രൂപ പിന്നിട്ടു

Wednesday 20 October 2021 6:48 AM IST

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസലിന് 100 രൂപ പിന്നിട്ടു. ഡീസൽ ലിറ്ററിന് 100 രൂപ 22 പൈസയും, പെട്രോളിന് 106 രൂപ 50 പൈസയുമാണ് ഇന്നത്തെ നിരക്ക്.


തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108.13 രൂപയും, ഡീസലിന് 102.05 രൂപയുമായി. കോഴിക്കോട് പെട്രോളിന് 106.67 രൂപയും,ഡീസലിന് 100.38 രൂപയുമാണ് ഇന്നത്തെ വില. സെപ്തംബർ 24ന് ശേഷം ഡീസലിന് 6 രൂപ 64 പൈസയും,പെട്രോളിന് 5 രൂപയുമാണ് വർദ്ധിച്ചത്.

Advertisement
Advertisement