മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന്

Thursday 21 October 2021 12:58 AM IST

ശ്രീകൃഷ്ണപുരം: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലിയിലും, ഉന്നത വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ഗുപ്തൻ സേവന സമാജം. സംവരണ ആനുകൂല്യത്തിനായി ഹാജരാക്കേണ്ട ഇ.ഡബ്ല്യുയു.എസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പുരയിട വിസ്തൃതിയിലുള്ള മാനദണ്ഡം തടസമാകുന്നതായും ആനുകൂല്യം തഴയപ്പെടുന്ന സാഹചര്യമാണെന്നും ആക്ഷേപമുണ്ട്. നഗര പ്രദേശങ്ങളിൽ നൂറ് ചതുരശ്രവാരം എന്നും, ഗ്രാമ പ്രദേശങ്ങളിൽ 200 ചതുരശ്രവാരം എന്നുമുള്ള മാനദണ്ഡം കേരളത്തിലെ സാഹചര്യത്തിനനുസരിച്ചു മാറ്റം വരുത്തണമെന്ന് ഗുപ്തൻ സേവന സമാജം സംസ്ഥാന പ്രസിഡന്റ് എം. കുട്ടികൃഷ്ണ ഗുപ്തൻ അഭ്യർത്ഥിച്ചു. ഈ കാര്യത്തിൽ മുന്നോക്ക സമുദായ കമ്മിഷൻ ഇടപെടൽ അവശ്യപ്പെട്ടുകൊണ്ട് 20ന് പാലക്കാട് നടക്കുന്ന സിറ്റിംഗിൽ നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.