പെൻഷൻ സംരക്ഷണ യാത്ര
Thursday 21 October 2021 12:07 AM IST
കാസർകോട്: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എൻ.പി.എസ്. എംപ്ലോയീസ് കളക്ടീവ് കേരള സംസ്ഥാന പ്രസിഡന്റ് ലാസർ പണിക്കശ്ശേരിയുടെ നേതൃത്വത്തിൽ നടത്തുന്ന പെൻഷൻ സംരക്ഷണ യാത്ര കാസർകോട് നിന്നും പ്രയാണം ആരംഭിച്ചു. കാസർകോട് സിവിൽ സ്‌റ്റേഷൻ പരിസരത്ത് യാത്ര സംസ്ഥാന സെക്രട്ടറി ഷാഹിദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റീജ പ്രമോദ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ലാസർ പണിക്കശ്ശേരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി അബ്ദുൾ അലി, കാസർകോട് ജില്ലാ സെക്രട്ടറി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യാത്ര ഇന്ന് കണ്ണൂരിലും നാളെ വയനാട്, കോഴിക്കോട് ജില്ലകളിലും പര്യടനം നടത്തി 28 ന് തിരുവനന്തപുരത്ത് സമാപിക്കും. തുടർന്ന് പങ്കാളിത്ത പെൻഷൻ ജീവനക്കാർ ഒപ്പുവെച്ച ഭീമ ഹരജി സർക്കാരിന് സമർപ്പിക്കും.