കേരഫെഡിൽ സ്ഥാനക്കയറ്റം പി.എസ്.സി അംഗീകാരത്തോടെ
Wednesday 20 October 2021 10:00 PM IST
തിരുവനന്തപുരം: കേരഫെഡ് ജീവനക്കാരുടെ കരട് നിയമന ചട്ടങ്ങളിൽ പി.എസ്.സി.യുടെ അംഗീകാരം ലഭിച്ച ശേഷം സ്ഥാനക്കയറ്റം നിലവിൽ വരുമെന്ന് കൃഷിവകുപ്പ് അറിയിച്ചു.
പി.എസ്.സി.യുടെ അന്തിമ അംഗീകാരത്തിന് വിധേയമായി, റിട്ടയർ ചെയ്യാൻ ആറു മാസം കാലാവധിയുള്ളവർക്ക് താൽക്കാലിക പ്രൊമോഷനുള്ള നടപടികൾ കേരഫെഡ് ഭരണസമിതിക്ക് പരിഗണിക്കാം .
പത്താം ശമ്പള പരിഷ്കരണത്തിനുള്ള സാധൂകരണം കേരഫെഡ് സർക്കാരിൽ നിന്ന് വാങ്ങേണ്ടതുണ്ട്. അത് പൂത്തീകരിച്ചാലേ പതിനൊന്നാം ശമ്പള പരിഷ്കരണം പരിഗണിക്കാനാവൂ. കേരഫെഡ് ജീവനക്കാരുടെ ലീവ് ഏകീകരണ ആവശ്യം സർക്കാർ പരിശോധിച്ചു വരുന്നു. ചട്ടങ്ങൾക്ക് അനുസരിച്ചുള്ള വിശദമായ പരിശോധനയ്ക്ക് ശേഷമേ ലീവ് ഏകീകരണത്തിൽ തീരുമാനം കൈക്കൊള്ളാനാവൂ. .