സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം 90 ശതമാനം

Thursday 21 October 2021 12:48 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 90 ശതമാനം പേരും കൊവിഡ് പ്രതിരോധം ആർജ്ജിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ്‌, സെപ്തംബർ മാസത്തിൽ നടത്തിയ സിറൊ പ്രിവലൻസ് സർവേ പ്രകാരം 82 ശതമാനം ആളുകൾ കോവിഡിനെതിരെ പ്രതിരോധ ശേഷി ആർജ്ജിച്ചതായി കണ്ടെത്തിയിരുന്നു.

കുട്ടികൾക്കിടയിൽ 40 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. വീട്ടിൽ രോഗവ്യാപനം ഉണ്ടാകാതെ തടയുന്നതിൽ ഗണ്യമായി വിജയിച്ചു എന്നതിന്റെ സൂചനയാണത്. ആദ്യ ഡോസ് വാക്സിനേഷൻ 2.51 കോടി കഴിഞ്ഞു. ജനസംഖ്യയുടെ 94.08 ശതമാനം പേർക്ക് ആദ്യ ഡോസും 46.50 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ വാക്സിനേഷന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ഇ​ന്ന​ലെ​ 11,150​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 11,150​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 94,151​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 82​ ​മ​ര​ണ​ങ്ങ​ളും​ ​സ്ഥി​രീ​ക​രി​ച്ചു.​ 707​ ​പേ​രെ​ ​പു​തു​താ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ 82,738​ ​പേ​ർ​ ​ചി​കി​ത്സ​യി​ലും​ 2,89,666​ ​പേ​ർ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്.