മഴ പ്രവചനം: കാലാവസ്ഥാ വകുപ്പിനും പരിമിതിയേറെ : മുഖ്യമന്ത്രി

Wednesday 20 October 2021 10:53 PM IST

തിരുവനന്തപുരം: കാലാവസ്ഥാ പ്രവചനത്തിൽ വകുപ്പിന് ചില ഘട്ടങ്ങളിൽ വിഷമം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരത് ബോധപൂർവ്വം ചെയ്യുന്നതല്ല.സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അത്രത്തോളമേ എത്താനാവുന്നുള്ളൂ . അതിനവരെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ഡാമുകളുടെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ചില പ്രദേശങ്ങളിൽ മഴയുടെ സ്ഥിതിയറിയാൻ ഉൽക്കണ്ഠയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു

കാടടച്ച് വെടി വയ്ക്കരുത്

വിമർശനങ്ങളുന്നയിക്കുമ്പോൾ കാടടച്ച് വെടിവയ്ക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ല. അതിന് തങ്ങൾ ബാദ്ധ്യസ്ഥരാണെന്ന തോന്നലാവാം. എന്നാൽ , ഇത്തരം കാര്യങ്ങളിൽ യോജിച്ച് യോജിച്ച് നിൽക്കാൻ പ്രതിപക്ഷം തയാറാകുന്നുവെന്ന് കൂടി എടുത്തു പറയണം.

വിമർശനങ്ങളൾ കാര്യങ്ങൾ ശരിയായി നടത്തുന്നതിന് സർക്കാരിനെ പ്രേരിപ്പിക്കുന്നതാവണം. . നിർഭാഗ്യവശാൽ അതല്ല നടക്കുന്നത് . ദുരന്തനിവാരണ സംവിധാനം തന്നെ ദുരന്തമായെന്ന വിമർശനം പരിതാപകരമാണ്. വിമർശനമുന്നയിക്കുമ്പോൾ, എന്താണ് കുറവെന്നും, ഈ കാര്യം കൂടി ചെയ്യണമെന്നും പറഞ്ഞാൽ അത് പരിശോധിക്കാമല്ലോ - മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement