മോൻസൺ പീഡനക്കേസ് ഒഴിവാക്കാൻ ശ്രമിച്ചതും ക്രൈംബ്രാഞ്ച് അന്വേഷിക്കും

Thursday 21 October 2021 12:54 AM IST

കൊച്ചി: പീഡനക്കേസിൽ നിന്ന് പിന്മാറാൻ യുവതിക്ക് മോൻസൺ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത കേസും ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. മോൻസണെതിരെയുള്ള കേസുകളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചതിനെ തുടർന്നാണ് കടവന്ത്ര സ്വദേശി നൽകിയ കേസ് പ്രത്യേക അന്വേഷണ സംഘത്തിലേക്ക് എത്തുന്നത്. സൗത്ത് പൊലീസാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.

10 കോടി രൂപയുടെ തട്ടിപ്പു കേസിൽ കാര്യമായ തെളിവൊന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിന് പുറമെയുള്ള അഞ്ച് തട്ടിപ്പു കേസുകളിലും ജാമ്യം ലഭിച്ചാലും ചൊവ്വാഴ്ച രജിസ്റ്റ‌ർ ചെയ്ത പോക്സോ, പീഡനക്കേസ് ഒതുക്കൽ ശ്രമം എന്നീ കേസുകളിൽ മോൻസണ് ജാമ്യം ലഭിക്കില്ല.

പുരാവസ്തുക്കേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് പീഡനക്കേസ് ഒതുക്കിയെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്തുവന്നത്. തുടർന്ന് പൊലീസ് രജിസ്റ്റർ കേസിൽ മോൻസൺ രണ്ടാം പ്രതിയും ചേർത്തല സ്വദേശി ശരത് ചന്ദ്രേശൻ ഒന്നാം പ്രതിയുമാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

യുവതിക്ക് ശരത് ചന്ദ്രേശനുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഒരു വർഷത്തിനു ശേഷം യുവതി പിൻമാറി. ഇതോടെ സ്വകാര്യ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ച് ശരത് ബ്ലാക്ക്‌മെയിൽ ചെയ്തു. യുവതി ശരത്തിനെതിരെ കളമശേരി പൊലീസിൽ പരാതി നൽകി. തുട‌ർന്നാണ് മോൻസൺ ഇടപെട്ടത്. 10 ലക്ഷം രൂപ തരാമെന്നും പരാതിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഹണി ട്രാപ്പിൽ കുടുക്കുമെന്നും മോൻസൺ ഭീഷണിപ്പെടുത്തി. പരാതി പിൻവലിക്കാതിരുന്നതോടെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. കളമശേരി പൊലീസിൽ യുവതി നൽകിയ പരാതി സൗത്ത് പൊലീസിന് കൈമാറുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലമടക്കം ക്രൈംബ്രാഞ്ച് ശേഖരിക്കും.

 പോക്‌സോ കേസിൽ എഫ്.ഐ.ആർ സമർപ്പിച്ചു

പോക്സോ കേസിൽ മോൻസണിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘം പോക്‌സോ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് 17കാരിയെ കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

 മോ​ൻ​സ​ണി​ന്റെ​ ​റി​മാ​ൻ​ഡ് ​നീ​ട്ടി

പു​രാ​വ​സ്തു​ ​ത​ട്ടി​പ്പു​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​മോ​ൻ​സ​ൺ​ ​മാ​വു​ങ്ക​ലി​ന്റെ​ ​റി​മാ​ൻ​ഡ് ​കാ​ലാ​വ​ധി​ ​ന​വം​ബ​ർ​ ​മൂ​ന്നു​ ​വ​രെ​ ​നീ​ട്ടി.​ ​ഇ​ന്ന​ലെ​ ​എ​റ​ണാ​കു​ളം​ ​അ​ഡി.​ ​സി.​ജെ.​എം​ ​കോ​ട​തി​യി​ൽ​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സിം​ഗ് ​മു​ഖേ​ന​ ​മോ​ൻ​സ​ണി​നെ​ ​ഹാ​ജ​രാ​ക്കി​യാ​ണ് ​റി​മാ​ൻ​ഡ് ​നീ​ട്ടി​യ​ത്.​ ​വി​ദേ​ശ​ത്ത് ​പു​രാ​വ​സ്തു​ക്ക​ൾ​ ​വി​റ്റ​ ​വ​ക​യി​ൽ​ ​ല​ഭി​ച്ച​ ​വ​ൻ​തു​ക​ ​കൈ​പ്പ​റ്റു​ന്ന​തി​ലെ​ ​നി​യ​മ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​നെ​ന്ന​ ​പേ​രി​ൽ​ ​പ​ത്തു​ ​കോ​ടി​ ​രൂ​പ​ ​വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച് ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​ ​യാ​ക്കൂ​ബ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​മോ​ൻ​സ​ണെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.