സി.പി.എമ്മിനെ നയിക്കും ദമ്പതി സെക്രട്ടറിമാർ

Thursday 21 October 2021 12:02 AM IST
കെ.പി.രാജഗോപാലൻ

ബാലുശ്ശേരി: കരുമലയിലെയും കത്തിയണക്കാം പാറയിലെയും സി.പി.എമ്മിനെ ഇനി ദമ്പതികൾ നയിക്കും. കരുമല ബ്രാഞ്ച് സെക്രട്ടറിയായി കെ.പി.രാജഗോപാലനെയും കത്തിയണക്കാം പാറ ബ്രാഞ്ച് സെക്രട്ടറിയായി ഭാര്യ പി.കെ. അനിതയെയും സമ്മേളനം തിരഞ്ഞെടുത്തു. താമരശ്ശേരി ഏരിയയിലെ ശിവപുരം ലോക്കലിൽ വരുന്നതാണ് ഇരു ബ്രാഞ്ചുകളും. രാഷ്ട്രീയ- സാമൂഹ്യ രംഗത്ത് ഏറെക്കാലത്തെ പ്രവർത്തന പരിചയമുള്ള ഇരുവരും നേരത്തെ ഉണ്ണികുളം പഞ്ചായത്ത് ഒന്നാം വാർഡിനെ(തേനാക്കുഴി ) പ്രതിനിധീകരിച്ചിരുന്നു.

2005ലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പി.കെ.അനിതയും 2010-ൽ കെ.പി.രാജഗോപാലനും വിജയിച്ചു. കരുമല കുത്തുപാറക്കൽ പരേതനായ ദാമോദരക്കുറിപ്പിന്റെ മകനാണ് കെ.പി. രാജഗോപാലൻ. രാജഗിരി പാലക്കണ്ടി ഉണ്ണി നായരുടെ മകളാണ് പി.കെ.അനിത.

Advertisement
Advertisement