വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്
Thursday 21 October 2021 12:41 AM IST
പത്തനംതിട്ട : റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന കടുമീൻചിറ പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികളെ മാറ്റി താമസിപ്പിക്കുന്നതിനായി കുറഞ്ഞത് 20 കുട്ടികൾക്കും അഞ്ച് ജീവനക്കാർക്കും താമസിക്കുവാൻ പര്യാപ്തമായതും കടുമീൻചിറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ 10 കിലോമീറ്റർ ചുറ്റളവിലുളളതും ഹോസ്റ്റൽ പ്രവർത്തനത്തിന് ആവശ്യമായ അടുക്കള, ടോയ്‌ലെറ്റ്, ചുറ്റുമതിൽ എന്നിവ ഉള്ളതുമായ കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുള്ള കെട്ടിട ഉടമകൾ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ റാന്നി 9496070336, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ 9496070349 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.