പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം
Thursday 21 October 2021 12:48 AM IST
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ടയിലെ (കല്ലറകടവ്) ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാംക്ലാസ് മുതൽ പത്താംക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് ജനറൽ വിഭാഗക്കാർക്കും അപേക്ഷിക്കാം. താമസം,ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമാണ്. ട്യൂഷൻ സൗകര്യവും പോക്കറ്റ് മണിയും ലഭിക്കും. ഹോസ്റ്റലിന് സമീപത്തെ സ്‌കൂളിൽ പ്രവേശനം നേടണം. അപേക്ഷ ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ 30വരെ സമർപ്പിക്കാം. ഫോൺ : 9544788310, 8547630042.