രക്തദാന ക്യാമ്പ് നടത്തി

Thursday 21 October 2021 12:45 AM IST

നിലമ്പൂർ: ഏറനാട് താലൂക്ക് ബ്ലഡ് ഡോണേഴ്സും മഞ്ചേരി മെഡിക്കൽ കോളേജും നിലമ്പൂർ അമൽ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച രക്തദാനക്യാമ്പിൽ അറുപതോളം പേർ രക്തം നൽകി. പ്രിൻസിപ്പൽ ഡോ. ടി.വി. സക്കറിയ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ മുനീർ അഗ്രഗാമി, എസ്. നിഷ , ക്യാമ്പ് കോ ഓർഡിനേറ്റർ ഷാലിഫ് ജുഹ്‌വാൻ, എൻ.എസ്.എസ് സെക്രട്ടറിമാരായ മുഹമ്മദ് റിസ്വാൻ, കെ.ആർ. നിഷ്മ , എം.ആർ. ആദിൽ, ദേവിക എന്നിവർ

പ്രസംഗിച്ചു.

Advertisement
Advertisement