അണക്കെട്ടുകൾ തുറന്നിട്ടും കോപിക്കാതെ പെരിയാർ

Thursday 21 October 2021 12:53 AM IST

കൊ​ച്ചി​:​ ​ഇ​ട​മ​ല​യാ​ർ,​ ​ഇ​ടു​ക്കി​ ​അ​ണ​ക്കെ​ട്ടു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​അ​ധി​ക ​ജ​ലമെത്തിയിട്ടും ​പെ​രി​യാ​ർ ക്ഷോഭിക്കാതിരു​ന്നത് ​ആ​ദ്യ ദി​ന​ത്തി​ൽ​ ​ആ​ശ്വാ​സ​മാ​യി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 6​ ​മു​ത​ൽ​ 8​ ​വ​രെ​ ​ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​ഇ​ട​മ​ല​യാ​ർ​ ​അ​ണ​ക്കെ​ട്ടും​ 11​ ​മു​ത​ൽ​ 12.30​ ​വ​രെ​ ​മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​ഇ​ടു​ക്കി​ ​ചെ​റു​തോ​ണി​യി​ലെ​ ​മൂ​ന്നു​ ​ഷ​ട്ട​റു​ക​ളു​മാ​ണ് ​തു​റ​ന്ന​ത്.​ ​ ​പെ​രി​യാ​റി​ൽ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​ദു​ര​ന്ത നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രുന്നെങ്കിലും ​ ​പ്ര​തീ​ക്ഷി​ച്ച​തു പോ​ലു​ള്ള​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ല്ല.

നീരൊഴുക്ക് കുറഞ്ഞു

ഇ​ട​മ​ല​യാ​ർ​ ​അ​ണ​ക്കെ​ട്ടി​ൽ​ ​നി​ന്ന് ​സെ​ക്ക​ൻഡിൽ​ 101.25​ ​ഘ​ന​മീ​റ്റ​ർ​ ​വീ​തം​ ​വെ​ള്ളം​ ​തു​റ​ന്നു​വി​ട്ടെ​ങ്കി​ലും​ ​പെ​രി​യാ​ർ​ ​ന​ദി​യി​ലെ​ത്തി​യ​പ്പോ​ൾ​ ​നീ​രൊ​ഴു​ക്ക് ​പ്ര​തീ​ക്ഷ​ച്ച​തു പോ​ലെ​ ​ഉ​യ​ർ​ന്നി​ല്ലെ​ന്ന് ​മാ​ത്ര​മ​ല്ല ​ത​ലേ​ദി​വ​സ​ത്തേ​തിനെ​ക്കാ​ൾ​ 10​ ​മി​ല്ലി​മീ​റ്റ​ർ​ ​കു​റ​യു​ക​യും ​ചെ​യ്തു. മ​ഴ​ ദുർബലമായതിനെ​ത്തു​ട​ർ​ന്ന് ​ പൂ​യം​കു​ട്ടി​യി​ൽ​ ​നി​ന്നു​ള്ള​ ​സ്വാ​ഭാ​വി​ക​ ​നീ​രൊ​ഴു​ക്ക് ​കു​റ​ഞ്ഞ​താ​ണ് ​ ​കാ​ര​ണം. ​പെ​രി​യാ​ർ​ ​ന​ദി​യി​ൽ​

​ഭൂ​ത​ത്താ​ൻ​കെ​ട്ട് ​ബാ​രേ​ജി​ലെ​ ​ക​ണ​ക്ക് ​പ്ര​കാ​രം​ ​തി​ങ്ക​ളാ​ഴ്ച​ ​ഉ​ച്ചയ്​ക്ക് 2​ ​ന് 27.5​ ​സെ.​മീ​റ്റ​റായി​രു​ന്നു​ ​ജ​ല​നി​ര​പ്പ്.​ ​ ഇ​ന്ന​ലെ​ ​ഇ​ട​മ​ല​യാറിൽ​ ​നി​ന്നു​ള്ള​ ​അ​ധി​ക​ജ​ലം​ ​കൂ​ടി​ ​ഒ​ഴു​കി​യെ​ത്തി​യി​ട്ടും​ ​ഉ​ച്ച​യ്ക്ക് 2​ ​ന് ​​ ജ​ല​നി​ര​പ്പ് 27.4​ ​സെ.​മീ.​ ​ആ​യി​ ​കു​റ​ഞ്ഞു.​ ​ഇ​ടു​ക്കി​യി​ൽ​ ​നി​ന്നു​ള്ള​ ​വെ​ള്ളം​ ​വൈ​കി​ട്ട് 7.30​ ​ന് ​ഭൂ​ത​ത്താ​ൻ ​കെ​ട്ടി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​ജ​ല​നി​ര​പ്പ് 5​ ​സെ.​മീ​റ്റ​ർ​ ​ഉ​യ​ർ​ന്നെ​ങ്കി​ലും​ ​അ​പ​ക​ട​ഭീ​ഷ​ണി​യി​ല്ലെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട് .​​ഇ​ത് ​പ​ര​മാ​വ​ധി​ 30​ ​സെ.​മീ.​ ​വ​രെ​ ​ഉ​യ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ങ്കി​ലും​ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല.