ദീപാവലി സമ്മാനം; ഡിയർനസ് അലവൻസ് വർദ്ധിപ്പിച്ചു,പ്രയോജനം ലഭിക്കുക 47 ലക്ഷം ജീവനക്കാർക്ക്

Thursday 21 October 2021 5:06 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിച്ച ഡിയറൻസ് അലവൻസും( ഡി.എ) ഡിയറൻസ് റിലീഫും(ഡി.ആർ) വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി. 2021 ജൂലായ് 1 മുതലാണ് തീരൂമാനം പ്രാബല്യത്തിൽ വന്നത്. ഏതാണ്ട് 47.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും ഇത് പ്രയോജനം ചെയ്യും. ഡി.എ യും ഡി.ആറും നൽകുന്നതിനായി 9488.70 കോടി രൂപയാണ് ഖജനാവിൽ നിന്ന് അധികമായി ചിലവഴിക്കേണ്ടി വരുന്നത്. കൊവിഡ്19 നെ തുടർന്ന് ഡി.എ ,ഡി.എഫ് വർദ്ധിപ്പിക്കുന്ന തീരുമാനം താൽക്കാലികമായി മരവിപ്പിച്ചിരുന്നു. വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പണവും ഗ്രാറ്റുവിറ്റിയും നൽകുമെന്ന്

ധനമന്ത്രാലയത്തിനു കീഴിലുള്ള ഡിപാർട്ട്മന്റ് ഓഫ് എക്സ്പന്റിചർ സെപ്തംബറിൽ മെമ്മോറാണ്ടം നൽകിയിരുന്നു. ഇതിന് മുന്നോടിയായി ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ യും ഡി.എഫും 17 ൽ നിന്ന് 28 ശതമാനത്തിലേക്ക് ഉയർത്താനും കേന്ദ്രം തീരുമാനിച്ചിരുന്നു. മുൻ കാലയളവിലെ കുടിശ്ശിക പുതുക്കാത്തവർക്ക് ജൂലായ് മുതൽ പ്രാബല്യത്തിൽ വന്ന ഡി.എ ലഭിക്കില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.