ആംബുലൻസ് ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷൻ
Friday 22 October 2021 12:29 AM IST
തിരുവനന്തപുരം: ആംബുലൻസ് ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. പ്രത്യേക പരിശീലനവും നൽകും. ഇന്നലെ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ക്രിമിനൽ കേസുകളിൽ പ്രതികളായവർ വരെ ആംബുലൻസ് ഡ്രൈവർമാരായി ജോലി നോക്കുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. വാഹനങ്ങൾ രൂപമാറ്റം വരുത്തി ആംബുലൻസായി സർവ്വീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും. ആംബുലൻസുകൾക്ക് പ്രത്യേക നിറവും സൈറനും നിശ്ചയിക്കുന്നതും പരിഗണിക്കാൻ മന്ത്രി നിർദ്ദേശിച്ചു.