മുൻ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചു, പ്രതി 12 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Thursday 21 October 2021 11:46 PM IST

അബുദാബി: മുൻ ഭാര്യയെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ അവരെയും പിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അബുദാബി നിവാസി 60,000 ദിർഹം നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി. വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ തനിക്ക് ലഭിച്ച ഭീഷണികൾ കാരണം തനിക്ക് നേരിട്ട ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പിതാവ് മകളുടെ മുൻ ഭർത്താവിനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.

തന്റെ മകൾ മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രതിയിൽ നിന്ന് വേർപിരിഞ്ഞതായി അദ്ദേഹം വിശദീകരിച്ചു. എന്നാൽ വിവാഹമോചനത്തിനു ശേഷവും അയാൾ തന്റെ മകളെ ശല്യപ്പെടുത്തുന്നത് തുടരുകയും ഭീഷണിപ്പെടുത്തുകയും ദുരുദ്ദേശപരമായ അഭിപ്രായങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയും ചെയ്തതായി പിതാവ് വ്യക്തമാക്കി. അയാൾ തന്റെ മകളെ അപകീർത്തിപ്പെടുത്തിയെന്നും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്ത സന്ദേശങ്ങളിലൂടെ സമൂഹത്തിനുമുന്നിൽ അപമാനിച്ചെന്നും അദ്ദേഹം പറയുന്നു.

തന്റെ മുൻ മരുമകൻ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. വിവാഹമോചനം ചെയ്തതിന്റെ പ്രതികാരമായി അയാൾ മകളെ കൊല്ലുമെന്നും തന്റെ കുടുംബത്തെ വേദനിപ്പിക്കുമെന്നും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളയച്ചെതായും പിതാവ് പറഞ്ഞു. ഭീഷണി സന്ദേശങ്ങൾ അദ്ദേഹത്തിനും കുടുംബത്തിനും ഭയവും വൈകാരിക വേദനയും ഉണ്ടാക്കിയതായി പിതൃസഹോദരൻ പറഞ്ഞു. കുടുംബം ഇക്കാര്യം നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബി ക്രിമിനൽ കോടതി ആദ്യം പ്രതിക്ക് 30,000 ദിർഹം പിഴ ചുമത്തിയിരുന്നു. തുടർന്ന് മുൻഭാര്യയുടെ പിതാവ് കുടുംബത്തിനും സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിമുകൾക്കുമായി അബുദാബി കോടതിയിൽ പോയി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു സിവിൽ കേസ് ഫയൽ ചെയ്തു. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം, അയാൾക്കും കുടുംബത്തിനും സംഭവിച്ച ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 60,000 ദിർഹം നൽകണമെന്ന് ജഡ്ജി ഉത്തരവിട്ടു. വാദിയുടെ നിയമപരമായ ചെലവുകളും പ്രതി വഹിക്കും. വിവാഹമോചിതരായ ഈ ദമ്പതികൾക്ക് അവരുടെ വിവാഹത്തിൽ അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്.

Advertisement
Advertisement