ഇന്ത്യ തന്നെയെന്ന് ഇൻസി

Friday 22 October 2021 3:19 AM IST

ലാ​ഹോ​ർ​ ​:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ഞാ​യ​റാ​ഴ്ച​ ​പാ​കി​സ്ഥാ​നെ​തി​രെ​ ​സൂ​പ്പ​ർ​ 12​ൽ​ ​ത​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ ​ഇ​ന്ത്യ​യ്ക്ക് ​ത​ന്നെ​യാ​ണ് ​ഇ​ത്ത​വ​ണ​ ​കി​രീ​ട​ ​സാ​ധ്യ​ത​യെ​ന്ന് ​മു​ൻ​ ​പാ​ക് ​നാ​യ​ക​ൻ​ ​ഇ​ൻ​സ​മാം​ ​ഉ​ൾ​ ​ഹ​ഖ്.​ ​ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലേ​യും​ ​ലോ​ക​ക​പ്പ് ​വേ​ദി​യാ​യ​ ​യു.​എ.​ഇ,​​​ ​ഒ​മാ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഒ​രു​പോ​ലെ​യാ​ണെ​ന്ന​ത് ​ഇ​ന്ത്യ​യ്ക്ക് ​വ​ലി​യ​ ​അ​നു​ഗ്ര​ഹ​മാ​യെ​ന്ന് ​ത​ന്റെ​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലി​ൽ​ ​അ​പ്ഡ​ലോ​ഡ്ചെ​യ്ത​ ​വീ​ഡി​യോ​യി​ൽ​ ​ഇ​ൻ​സ​മാം​ ​വ്യ​ക്ത​മാ​ക്കി.

ഒരു ടൂർണമെന്റിലും ഒരു പ്രത്യേക ടീം കിരീടം നേടുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. ഓരോ ടീമിന്റേയും സാധ്യതകളെ വിലയിരുത്താനാകൂ. എന്റെ അഭിപ്രായത്തിൽ കിരീടം നേടാൻ ഏവും സാധ്യതയുള്ള ടീം ഇന്ത്യയാണ്.പ്രത്യേകിച്ചും യു.എ.ഇയിലെ സാഹചര്യത്തിൽ. ഇന്ത്യൻ ടീമിൽ നിരവധി ട്വന്റി-20സ്പെഷ്യലിസ്റ്റുകളുണ്ട്. ഇത്തവണത്തെ ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം യു.എ.ഇയിൽ നടന്നതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. ആസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ വളരെ അനായാസമായാണ് ഇന്ത്യ കളിച്ചത്. ആസ്ട്രേലിയ ഉയർത്തിയവിജയ ലക്ഷ്യംമറികടക്കാൻ വിരാട് കൊഹ്‌ലിയുടെ സഹായം പോലും ഇന്ത്യയ്ക്ക് വേണ്ടി വന്നില്ല. ഞായറാഴ്ചത്തെ ഇന്ത്യ - പാക് മത്സരം ഫൈനലിന് മുൻപുള്ള ഫൈനലാണ്. ജയിക്കുന്നവർക്ക് വലിയ ആത്മവിശ്വാസം ലഭിക്കും- ഇൻസ് വ്യക്തമാക്കി.