ഐൻ ദുബായ് കറങ്ങിത്തുടങ്ങി, ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ വലയത്തിന് മുകളിലിരുന്ന് കാപ്പി കുടിച്ച് ദുബായ് കിരീടാവകാശി, വീഡിയോ വൈറൽ

Friday 22 October 2021 5:02 AM IST

ദുബായിലേക്ക് എത്താൻ വിനോദസഞ്ചാരികൾക്ക് ഇനി മറ്റൊരു കാരണം കൂടി. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ വളയം ഐൻ ദുബായ് ഉദ്ഘാടനം ചെയ്തു. ദുബായ് ബ്ലൂവാട്ടർ ഐലൻഡ്‌സിലാണ് ഐൻ ദുബായ് അഥവാ ദുബായുടെ കണ്ണ് എന്നർത്ഥം വരുന്ന കൂറ്റൻ നിരീക്ഷണ വളയം നിർമിച്ചിരിക്കുന്നത്.

ഇതിന് മുകളിലേറി ദുബായ് കിരീടാവകാശി ഷെയ്‌ക്ക് ഹംദാൻ കാപ്പികുടിക്കുന്ന വീഡിയോയും വൈറലായി. ഐൻ ദുബൈക്ക് മുകളിലിരുന്ന് കാപ്പി ആസ്വദിക്കുന്ന വീഡിയോ ഷെയ്ക്ക് ഹംദാനാണ് ട്വിറ്ററിൽ പങ്കുവെച്ചത്. . 250 മീറ്ററാണ് ഇതിന്റെ ഉയരം. വളയത്തിലൊരുക്കിയ കാബിനിലിരുന്ന് ദുബായ് നഗരത്തിന്‍റെ പ്രധാന കാഴ്ചകളെല്ലാം ആസ്വദിക്കാം. 1750 പേർക്ക് ഒരേ സമയം ഇതിൽ കയറാം. മൂന്ന് തരം കാബിനുകളുണ്ട്. നിരീക്ഷണത്തിനും, ഒത്തുചേരലുകൾക്കും, പുറമെ സ്വകാര്യ ആവശ്യത്തിനും ഉപയോഗിക്കാവുന്നവ. 38 മിനിറ്റ് കൊണ്ടാണ് ഐൻ ദുബൈ ഒരു കറക്കം പൂർത്തിയാക്കുക. ഒരുവട്ടം കറങ്ങാനും രണ്ടുതവണ കറങ്ങാനും സഞ്ചാരികൾക്ക് ടിക്കറ്റ് ലഭ്യമാണ്.