സി.പി.എം തരൂർ ലോക്കൽ സമ്മേളനം

Saturday 23 October 2021 12:19 AM IST

ആലത്തൂർ: മാട്ടുമല ചെകിടൻ മല വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്തണമെന്ന് സി.പി.എം തരൂർ ലോക്കൽ സമ്മേളനം. ടി. പ്രീത നഗറിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എം.എ. ബക്കർ, അബ്ദുൾ സലീം, ഇ. രമണി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി കെ. വേലായുധൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. ചെന്താമരാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം കെ.ഡി. പ്രസേനൻ എം.എൽ.എ, ഏരിയ സെക്രട്ടറി ടി. രാജൻ, കെ.എൻ. നാരായണൻ സംസാരിച്ചു. ലോക്കൽ കമ്മിറ്റി വിഭജിച്ച് കെ. വേലായുധൻ സെക്രട്ടറിയായി 13 അംഗ അത്തിപ്പൊറ്റ ലോക്കൽ കമ്മിറ്റിയും എം. മിഥുൻ സെക്രട്ടറിയായി 13 അംഗ തരൂർ ലോക്കൽ കമ്മിറ്റിയും തിരഞ്ഞെടുത്തു.

Advertisement
Advertisement