എ.ടി.എം കത്തിക്കാൻ ശ്രമം

Saturday 23 October 2021 12:05 AM IST
സി.സി.ടി.വി ദൃശ്യം

മണ്ണാർക്കാട്: നഗരത്തിൽ എ.ടി.എം കത്തിക്കാൻ ശ്രമം. വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. എസ്.ബി.ഐ തച്ചമ്പാറ ശാഖയുടെ എ.ടി.എം കൗണ്ടറിൽ കയറിയ വ്യക്തി വേസ്റ്റ് ബോക്‌സിൽ നിന്നും കടലാസുകളെടുത്ത് എ.ടി.എം കീ പാഡിൽ വച്ച് സിഗററ്റ് ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുന്നത് സി.സി ടിവി ദൃശ്യങ്ങൾ വ്യക്തമാണ്. എന്നാൽ, പണം അപഹരിക്കാൻ ശ്രമിക്കുന്നില്ല. ബ്രാഞ്ച് മാനേജർ ഉണ്ണികൃഷണന്റെ പരാതി പ്രകാരം കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement