പൊലീസിലും വനിതാ കമ്മിഷനിലും വിശ്വാസമില്ല,​ കുഞ്ഞിനായി നാളെ മുതൽ നിരാഹാരസമരം നടത്തുമെന്ന് അനുപമ

Friday 22 October 2021 9:57 PM IST

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിക്കാൻ നാളെ മുതൽ നിരാഹാരം സമരം നടത്തുമെന്ന് അമ്മ അനുപമ എസ് ചന്ദ്രൻ വ്യക്തമാക്കി. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കാനാണ് തീരുമാനം. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ ചാനൽ ചർച്ചയിൽ പറഞ്ഞു.


അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സര്‍ക്കാരും പൊലീസും രം​ഗത്തെത്തിയിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി ഡബ്ള്യുസി ചെയർപേഴ്സൻറെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നൽകി. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു.

Advertisement
Advertisement