ദുരിതാശ്വാസം വൈകിയില്ല: മന്ത്രി റോഷി അഗസ്റ്റിൻ

Saturday 23 October 2021 6:39 AM IST

കോട്ടയം: കനത്ത മഴക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇടുക്കിയിൽ ആദ്യ ഉരുൾ പൊട്ടി മണിക്കൂറുകൾക്കകം അവിടെ എത്തി. വൈകിട്ട് കൂട്ടിക്കലും എത്തി. മന്ത്രിമാരായ കെ. രാധാകൃഷ്ണനും വി.എൻ. വാസവനും കെ. രാജനും ഉദ്യോഗസ്ഥ സംഘവും വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്തുരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അതിതീവ്ര മഴ സംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ചെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഉരുൾപൊട്ടലിലും മഴക്കെടുതിയിലും ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായത് ഏറക്കുറെ പുനഃസ്ഥാപിച്ചു. അവശേഷിക്കുന്നത് ഉടൻ ശരിയാക്കും. പ്രളയത്തിൽ നഷ്ടം നേരിട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement