വിശദമായ ചർച്ച നടന്നില്ലെന്ന് കെ.മുരളീധരൻ

Saturday 23 October 2021 3:44 AM IST

കോഴിക്കോട്: കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്കെതിരെ കെ.മുരളീധരൻ എം.പി രംഗത്ത്. പട്ടികയുടെ കാര്യത്തിൽ വിശദമായ ചർച്ച നടന്നിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ചർച്ച നടന്നിരുന്നെങ്കിൽ അനുയോജ്യരല്ലാത്തവരെ ഒഴിവാക്കാമായിരുന്നു.

ഈ പട്ടികയെ അനുകൂലിക്കുന്നുവെന്നോ, എതിർക്കുന്നുവെന്നോ പറയുന്നില്ല. പാർട്ടി അച്ചടക്കം തനിക്കും ബാധകമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മുരളീധരൻ പറഞ്ഞു.

Advertisement
Advertisement