കെ.പി.സി.സിയിൽ ആദിവാസികളെ തഴഞ്ഞെന്ന്
Saturday 23 October 2021 3:45 AM IST
തൊടുപുഴ: കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയിൽ ആദിവാസി വിഭാഗത്തെ പൂർണമായും ഒഴിവാക്കിയതായി ആദിവാസി കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും മുൻ എസ്.ടി കമ്മിഷൻ അംഗവുമായ അഡ്വ. കെ.കെ. മനോജ് പറഞ്ഞു. മൂന്ന് പട്ടികജാതി വിഭാഗക്കാരെ ഉൾപ്പെടുത്തിയത് ആദിവാസികളുടെ കണക്കിൽ ഉൾപ്പെടുത്തേണ്ടതില്ല. മുൻ മന്ത്രിയും കെ. പി. സി. സി അംഗവുമായ പി. കെ. ജയലക്ഷമി പോലും തഴയപ്പെട്ടു. സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എ.ഐ.സി.സിയുടെ എസ്. ടി ഡിപ്പാർട്ട്മെന്റിനും പരാതി നൽകുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ രണ്ട് കെ.പി.സി.സി സെക്രട്ടറിമാർ വരെ ആദിവാസി വിഭാഗത്തിൽനിന്നുണ്ടായിരുന്നു.