ഫാർമസിസ്റ്റ് ഗ്രേഡ് 2 അഭിമുഖം
Friday 22 October 2021 11:27 PM IST
പത്തനംതിട്ട : ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയുടെ (കാറ്റഗറി നം.529/19) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 27 മുതൽ 29 വരെ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഇതു സംബന്ധിച്ചുളള അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിലും, എസ്.എം.എസ് മുഖേനയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0468 222266