ഓഫീസ് ആരംഭിക്കണം
Friday 22 October 2021 11:31 PM IST
കോന്നി: കോന്നി കേന്ദ്രമാക്കി റവന്യൂ ഡിവിഷൻ ഓഫീസ് ആരംഭിക്കണമെന്ന് റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.കെ.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പി.എസ്.മനോജ് കുമാർ, സജീന്ദ്രൻ നായർ, സന്തോഷ് ജി.നാഥ്, എസ്.ഗിരീഷ് കുമാർ, കെ.ശ്രീരേഖ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ഭാരവാഹികളായി അലക്സ് സി ജോർജ് (പ്രസിഡന്റ്), ബി.ആർ മനു (സെക്രട്ടറി), എസ്.കവിത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.