ദേവസ്വം ബോർഡിൽ പങ്കാളിത്ത പെൻഷൻ: വിശദീകരണം തേടി

Saturday 23 October 2021 12:00 AM IST

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ളോയീസ് ഫ്രണ്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ബോർഡിന്റെ വിശദീകരണം തേടി.

2016 ഏപ്രിൽ ഒന്നുമുതൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കാൻ തീരുമാനിച്ച് ഇതിനായി അക്കൗണ്ട്സ് ഓഫീസറെ ചുമതലപ്പെടുത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നാണ് ഹർജിക്കാരുടെ ആരോപണം. ജസ്റ്റിസ് സുനിൽ തോമസാണ് ഹർജി പരിഗണിക്കുന്നത്.