1,552 പേർക്ക് കൂടി കൊവിഡ്

Saturday 23 October 2021 1:07 AM IST

കൊച്ചി: ജില്ലയിൽ ഇന്നലെ 1,552 പേർക്ക് കൊവിഡ് ബാധിച്ചു. 1,509പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ടി.പി.ആർ 13.54ആയി വർധിച്ചു. പാമ്പാക്കുട- 48, തൃക്കാക്കര- 46, തൃപ്പൂണിത്തുറ- 43, എളംകുന്നപ്പുഴ- 34, പാലക്കുഴ- 34 എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ.

ആരക്കുഴ, കരുവേലിപ്പടി, കീഴ്മാട്, പനമ്പള്ളി നഗർ തുടങ്ങി 29 ഇടങ്ങളിൽ അഞ്ചിൽതാഴെയാണ് രോഗികൾ.

ജില്ലയിൽ ഇന്നലെ ആകെ 18,263 ഡോസ് വാക്സിൻ വിതരണം ചെയ്തു. 2,652 ആദ്യഡോസും 15,611 സെക്കൻഡ് ഡോസും. ഇതിൽ കൊവീഷീൽഡ്- 16,425. കൊവാക്‌സിൻ- 1,778. സ്പുട്‌നിക്- 60. വാക്‌സിനേഷൻ സംശയങ്ങൾക്ക് 9072303861, 9072303927, 9072041171, 9072041172 (രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)