കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക്

Saturday 23 October 2021 12:24 AM IST

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി വിലക്കി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ നടത്തുന്നതിനും ക്ലാസെടുക്കുന്നതിനുമാണ് വിലക്ക്. ട്യൂഷൻ തുടർന്നാൽ കർശന നടപടിയുണ്ടാവും. ഗവ. കോളേജ് അദ്ധ്യാപകർ ട്യൂഷനെടുക്കുന്നുണ്ടോയെന്ന് പ്രിൻസിപ്പൽമാർ പ്രതിമാസവും എയ്ഡഡ് കോളേജ് പ്രിൻസിപ്പൽമാർ മൂന്നുമാസം കൂടുമ്പോഴും റിപ്പോർട്ട് നൽകണം.

പയ്യന്നൂരിലെ സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിന്റെ നടത്തിപ്പിലെ പങ്കാളിത്തം വിജിലൻസ് കണ്ടെത്തിയതിനെത്തുടർന്ന് കണ്ണൂർ യൂണിവേഴ്സി​റ്റി സിൻഡിക്കേ​റ്റ് അംഗവും പരീക്ഷസ്ഥിരം സമിതി അദ്ധ്യക്ഷനും ഇടതുപക്ഷ അദ്ധ്യാപക സംഘടന നേതാവുമായ തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കെ.ടി. ചന്ദ്രമോഹനെ മലപ്പുറം ഗവ. വനിതാകോളേജിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.

Advertisement
Advertisement