മെഡി. വിദ്യാർത്ഥികളുടെ റാസ്പുടിൻ നൃത്തം : പ്രശംസിച്ച് യു.എൻ പ്രതിനിധി

Saturday 23 October 2021 1:16 AM IST

ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ തരംഗവും വിവാദവുമായ, തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നവീൻ റസാഖിന്റെയും ജാനകി ഓംകുമാറിന്റെയും റാസ്‌പുടിൻ നൃത്തത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധി. യു.എൻ കൾച്ചറൽ റൈറ്റ്സ് റാപ്പോർട്ടർ കരിമ ബെന്നൗണാണ് പ്രശംസയുമായി രംഗത്തെത്തിയത്.

തൃശൂർ മെഡിക്കൽ കോളേജ് വരാന്തയിൽ വച്ചാണ് ബോണി എം. ബാൻഡിന്റെ പ്രസിദ്ധമായ 'റാസ്പുടിൻ' ഗാനത്തിനൊപ്പം ഇവർ ചുവടുവച്ചത്. ഇരുവരും നേരിട്ട വിദ്വേഷ പ്രചാരണങ്ങൾ സാംസ്‌കാരിക മിശ്രണത്തിനെതിരായ അപകടകരമായ പ്രതിഫലനമാണെന്നും ബെന്നൗൺ കൂട്ടിച്ചേർത്തു. നൃത്തത്തിന് പിന്തുണയുമായി നിരവധി പേർ വന്നെങ്കിലും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അവർക്ക് വിമർശനവും നേരിടേണ്ടിവന്നു. 'ഡാൻസ് ജിഹാദ്' എന്ന് മുദ്രകുത്തി വിമർശിച്ചു. എന്നാൽ ഇനിയും ഒന്നിച്ച് ഡാൻസ് ചെയ്യുമെന്നായിരുന്നു ജാനകിയുടെയും നവീന്റെയും പ്രതികരണം.

Advertisement
Advertisement