സ്‌കൂൾ തുറപ്പ്: ജാഗ്രതാസമിതി ശക്തമാക്കും

Saturday 23 October 2021 1:27 AM IST

കൊല്ലം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ ജാഗ്രതാ സമിതികളുടെ പ്രവർത്തനവും കൂടുതൽ ശക്തമാക്കുമെന്ന് ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു.

ക്വാറന്റൈൻ ലംഘനങ്ങൾക്കെതിരെ കർശന നടപടിയും അവധി ദിവസങ്ങളിൽ പ്രത്യേക പരിശോധനകളുമുണ്ടാകും. അദ്ധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയായി വരുന്നു. സ്‌കൂൾ വാഹനങ്ങളുടെ ഫി​റ്റ്‌നസ് പരിശോധന വേഗത്തിലാക്കും. സ്‌കൂൾ യാത്രയ്ക്കായി രക്ഷാകർത്താക്കൾ ഏർപ്പെടുത്തുന്ന ഓട്ടോറിക്ഷ, വാൻ തുടങ്ങിയവയുടെ ഫി​റ്റ്‌നസിനും സർട്ടിഫിക്ക​റ്റ് പരിഗണനയിലാണെന്നും കളക്ടർ അറിയിച്ചു.

സി​റ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, സബ്കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം എൻ. സാജിതാ ബീഗം, അഡിഷണൽ റൂറൽ എസ്.പി കെ.ബി. രവി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത, ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ആർ. സന്ധ്യ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഫി​റ്റ്‌നെസ് പരിശോധന

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂൾ വാഹനങ്ങളുടെ ഫി​റ്റ്‌നെസ് പരിശോധന എല്ലാ പ്രവൃത്തി ദിനങ്ങളിലും ആശ്രാമം മൈതാനത്ത് ഉച്ചയ്ക്ക് 12 വരെ നടത്തുമെന്ന് ആർ.ടി.ഒ അറിയിച്ചു.

Advertisement
Advertisement