ഇഷാൻ തരൂരിന് മീഡിയ അവാർഡ്

Saturday 23 October 2021 1:30 AM IST

തിരുവനന്തപുരം: ശശി തരൂർ എം.പിയുടെ മകനും വാഷിംഗ്‌ടൺ പോസ്റ്റിലെ വിദേശകാര്യ കോളമിസ്റ്റുമായ ഇഷാൻ തരൂരിന് അമേരിക്കൻ അക്കാഡമി ഒഫ് ഡിപ്ലോമസി നൽകുന്ന ആർതർ റോസ്സ് മീഡിയ അവാർഡ്. നേരത്തെ ടൈമിൽ ജോലി ചെയ്തിരുന്ന ഇഷാൻ 2014ലാണ് വാഷിംഗ്‌ടൺ പോസ്റ്റിലെ വിദേശകാര്യ വിഭാഗത്തിൽ കോ ആങ്കറായി ചേർന്നത്.