അമിതവേഗത്തിൽ ബസിനെ ഓവർടേക്ക് ചെയ്‌തു; സിഗ്‌നൽ വെട്ടിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടർ യാത്രികയെ ഇടിച്ചിട്ടു, നടുറോഡിൽ അഭ്യാസം കാണിച്ച് അപകടമുണ്ടാക്കി യുവാവ്
Saturday 23 October 2021 11:52 AM IST
പാലക്കാട്: റോഡിലൂടെ അമിതവേഗത്തിൽ പായുന്നവർ മൂലം പ്രശ്‌നമുണ്ടാകുന്നത് വാഹനം ഓടിക്കുന്നവർക്ക് മാത്രമല്ല. പലപ്പോഴും അത് റോഡിലെ സഹയാത്രികരെയോ, വഴിയാത്രക്കാരെയോ ഒക്കെ മോശമായി ബാധിക്കാം. അത്തരമൊരു സംഭവമാണ് പാലക്കാട് ടൗണിലുണ്ടായത്.
അമിതവേഗത്തിൽ സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ പെടുത്തിയത് മുന്നിലൂടെ മെല്ലെ പോയ സ്‌കൂട്ടർ യാത്രികയെ. അതിവേഗം സിഗ്നലുളള ജംഗ്‌ഷനിലേക്ക് എത്തിയതും മുന്നിൽ സിഗ്‌നൽ കണ്ടു. തിരക്ക് ഒഴിവാക്കി സിഗ്‌നൽ മറികടക്കാൻ ഇടത്തേക്ക് വെട്ടിച്ച യുവാവ് അതുവഴി വന്ന സ്‌കൂട്ടർ യാത്രികയെ തട്ടിയിട്ട് നിർത്താതെ പാഞ്ഞു. അധികം വേഗമില്ലാത്തതിനാൽ സ്‌കൂട്ടർ യാത്രികയ്‌ക്ക് കാര്യമായി പരിക്കേറ്റില്ല.