ആദ്യ ജിയോ-ബിപി പെട്രോൾ പമ്പ് മുംബയിൽ, ആഗോള എനർജി ഭീമനുമായി കൈകോർത്ത് റിലയൻസ്

Sunday 24 October 2021 12:00 AM IST

മുംബയ്: റിലയൻസ് ഇൻഡസ്ട്രീസിന്റെ പങ്കാളിത്തത്തോടെ തങ്ങളുടെ ആദ്യത്തെ ജിയോ-ബി.പി ബ്രാൻഡിലുള്ള പെട്രോൾ പമ്പ് മുംബയിൽ തുറക്കാനൊരുങ്ങി ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള എനർജി വമ്പനായ ബി.പി. 2019ൽ റിലയൻസിന്റെ 49 ശതമാനം ഓഹരി ഒരു ബില്യൺ ഡോളറിന് ബി.പി സ്വന്തമാക്കിയിരുന്നു. റിലയൻസിന്റെ 1400 പെട്രോൾ പമ്പുകളും 31 ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എ.ടി.എഫ്) സ്‌റ്റേഷനുകളും ഇതിലുൾപ്പെടും. റിലയൻസിന്റെ നിലവിലുള്ള പെട്രോൾ പമ്പുകൾ സംയുക്ത സംരംഭമായ റിലയൻസ് ബി.പി മൊബിലിറ്റിയിലേക്ക് മാറ്റി. ഈ സംയുക്ത സംരംഭം 'ജിയോബിപി' എന്ന ബ്രാൻഡിലായിരിക്കും പ്രവർത്തിക്കുക. 2025 ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം 5,500 ആക്കാനാണ് പദ്ധതിയെന്ന് ബി.പിയുടെ ചീഫ് എക്‌സിക്ക്യൂട്ടീവ് ബെർണാഡ് ലൂണി അറിയിച്ചു. അടുത്തമാസം അദ്ദേഹം ഇന്ത്യ സന്ദർശിക്കും. വൈദ്യുത വാഹനങ്ങളുടെ ചാർജിംഗ് സൗകര്യങ്ങൾ സജ്ജീകരിക്കുമെന്നും ലൂണി പറഞ്ഞു. നിലവിൽ ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ക്ര വാഹനങ്ങൾക്കും ബാറ്ററി സ്വാപ്പിംഗിനായി പ്രത്യേക സംയുക്ത സംരംഭം ബി.പിക്കുണ്ട്.

Advertisement
Advertisement